ഐ ഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിള്‍ നേടുന്നത് കൊള്ള ലാഭം ?
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (19:56 IST)
ആപ്പിള്‍ പുതിയ ഫോണുകളായ ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് കൊല്ല ലാഭം നേടുന്നതായി റിപ്പോര്‍ട്ടുകള്‍. 39600 രൂപയ്ക്ക് വില്‍കുന്ന ഐ ഫോണ്‍ 6 ന് 12200 രൂപ മാത്രമാണ് നിര്‍മാണച്ചിലവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതായത് ഒരു ഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിള്‍ നേടുന്നത് ലാഭം 27000 ല്‍ അധികം രൂപ
ഐഫോണ്‍ 6 പ്ലസ് വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് 32000 രൂപ !.
ഐ.എച്ച്.എസ് ടെക്‌നോളജി കമ്പനിയാണ് ആപ്പിളിന്റെ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഐ ഫോണ്‍ അഴിച്ച് ഓരോ ഉപകരണത്തിന്റെയും വിലയും നിര്‍മാണച്ചിലവും കണക്കാക്കിയാണ് കമ്പനിയ്ക്ക് ലഭിക്കുന്ന ലാഭം കണക്കാക്കിയിരിക്കുന്നത്.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പാര്‍ട്‌സുകള്‍ പല കമ്പനികളില്‍ നിന്ന് വാങ്ങിയതാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ഐഫോണ്‍ 6 ന്റെയും ഐഫോണ്‍ 6 പ്ലസിന്റെയും ഏറ്റവും വിലയുള്ള ഭാഗം ഡിസ്‌പ്ലേയും ടച്ച് സ്‌ക്രീനുമാണ്. ഇതിന് 2750 രൂപ മുതല്‍ 3230 രൂപ വരെയാണ് വില എന്നാണ് ഐ എച്ച് എസ് പറയുന്നു.
ബാറ്ററിക്ക് 245 രൂപ മുതല്‍ 304 രൂപ വരെയും 16 ജി.ബി മെമ്മറിക്ക് 914 രൂപയും ക്യാമറയുടെ വില 670 രൂപ മുതല്‍ 792 രൂപ വരെയാണെന്നാണ് ഐ.എച്ച്.എസ് കണക്കാക്കിയിരിക്കുന്നത്.
ഇതൊന്നും ഐ ഫോണിന്റെ വില്പനയെ ബാധിച്ചിട്ടില്ല ആദ്യ മൂന്ന് ദിവസം കൊണ്ട് ഒരു കോടി ഐ ഫോണ്‍ 6 ആണ് വിറ്റഴിയപ്പെട്ടത്.