ചിത്രമെടുക്കാം പക്ഷേ കൊല്ലരുത്; തേനീച്ചകള്‍ക്കും നമ്പര്‍ പ്ലേറ്റ്!
തേനീച്ചകളുടെ ഭക്ഷണ ശീലമടക്കമുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനായി ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകര്‍ സ്വീകരിച്ച മാര്‍ഗം ശ്രദ്ധേയമാകുന്നു. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകരാണ് രസകരവും ആകര്‍ഷകവുമായ പുതിയ പദ്ധതിക്കു പിന്നില്‍.
പ്രത്യേകം തെരഞ്ഞെടുത്ത ചില തേനീച്ചകളുടെ ജീവിത രീതിയും ഭക്ഷണ ശേഖരണവും പഠിക്കുന്നതിനായി അഞ്ഞൂറോളം തേനീച്ചകളുടെ ശരീരത്തില്‍ സ്‌റ്റിക്കര്‍ പതിപ്പിച്ച് പുറത്തേക്ക് വിടുകയാണ് ഗവേഷകര്‍ ചെയ്‌തത്. ഈ തേനീച്ചകളുടെ ചിത്രമെടുത്ത് നല്‍കുന്നവര്‍ക്ക് 9,400 രൂപ ലഭിക്കും. ഇതോടെയാണ് ഗവേഷകരുടെ പദ്ധതി ശ്രദ്ധയാകര്‍ഷിച്ചത്.
തേനീച്ചകളുടെ ജീവിത രീതിയും ഭക്ഷണ ശേഖരണവും പഠിക്കുന്നതിനൊപ്പം പദ്ധതിയില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. തേനീച്ചകളുടെ ഓര്‍മശക്തിയെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യവും ഇനിന് പിന്നിലുണ്ട്. ഒരു പൂന്തോട്ടത്തില്‍ പതിവായി എത്തുന്ന തേനീച്ചകളെയും കണ്ടെത്തണമെന്ന് നിര്‍ദേശമുണ്ട്.