മൊബൈൽ ഹെഡ്​ഫോൺ പൊട്ടി​ത്തെറിച്ച്​ വിമാനയാത്രക്കാരിക്ക് പരിക്ക്​

ബുധന്‍, 15 മാര്‍ച്ച് 2017 (15:47 IST)
മെൽബൺ: പാട്ട്​ കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈൽ ഹെഡ്​ഫോൺ പൊട്ടിത്തെറിച്ച്​ വിമാന യാത്രക്കാരിക്ക്​ പരിക്ക്​. ബാറ്ററി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന  മൊബൈൽ ഹെഡ്​ഫോണാണ്  പൊട്ടിത്തെറിച്ചത്. ബീജിങിൽ നിന്ന്​ മെൽബണിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിക്കാണ്​ പരിക്കേറ്റത്​.
 
രണ്ട്​ മണിക്കൂറിലേറെ പാട്ട്​ കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പൊട്ടിത്തെറി സംഭവിച്ചത്. സംഭവം നടന്ന ഉടന്‍ ഹെഡ്‌ഫോണ്‍ വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും യുവതി പറഞ്ഞു. 
 
സാംസങ്ങിന്റെ നോട്ട്​ 7 മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ ഈ മോഡലില്‍ വിമാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹെഡ്​ഫോൺ പൊട്ടിതെറിച്ചത്.
 
 

വെബ്ദുനിയ വായിക്കുക