ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ തുക നല്‍കിയത് ഇന്ത്യന്‍ വംശജന്‍

വ്യാഴം, 21 ജൂലൈ 2016 (09:27 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവുമധികം തുക നല്‍കിയത് ഇന്ത്യന്‍ വംശജന്‍. ഒന്‍പതു ലക്ഷത്തോളം അമേരിക്കന്‍ ഡോളറാണ് പ്രചാരണത്തിനായി ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശലഭ് ഷാല്ലി കുമാറും ഭാര്യയും സംഭാവന ചെയ്തത്.
 
പാകിസ്ഥാനെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയുമുള്ള ട്രംപിന്റെ വിവാദ നയങ്ങളെ ശലഭ് കുമാര്‍ അഭിനന്ദിച്ചു. 45 വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കും ഡൊണാള്‍ഡ് ട്രമ്പെന്നും കുമാര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് പ്രചാരണത്തിനു നല്‍കാന്‍ കഴിയുക. കുമാറും ഭാര്യയും പരമാവധി തുക നല്‍കിയ. അങ്ങനെ ആകെ 8,98,000 യുഎസ് ഡോളറാണ് ഇരുവരും നല്‍കിയത്. ട്രംപിന്റെ അടുത്ത അനുയായിയും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന്റെ മുന്‍ സ്പീക്കറുമായിരുന്ന ന്യൂറ്റ് ഗിന്റച്ചിന് ഇന്നലെ പ്രഭാത സല്‍ക്കാരവും ഇരുവരും നല്‍കിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക