ഇറുകിയതും കട്ടി കൂടിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കണം. ശരീരത്തെ തണുപ്പിക്കുന്ന പാനീയങ്ങളും ഭക്ഷണ സാധനങ്ങളും കഴിക്കുക. ശരീരത്തിനു ക്ഷീണം, തളര്‍ച്ച, തലകറക്കം, ഛര്‍ദി, തലവേദന, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.