ഗാസയില്‍ വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:18 IST)
ഗാസയില്‍ വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് പാലസ്തീനും ഇസ്രായേലും വീണ്ടും ധാരണയായി.ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്.

നേരത്തെ ഈജിപ്തില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ആദ്യം സമ്മതിച്ചത് പലസ്തീനായിരുന്നു എന്നാല്‍ ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.എന്നാല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുയര്‍ന്ന കനത്ത സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിറുത്തലിന് തയ്യാറാകുകയായിരുന്നു.

ഞായറാഴ്ചയും ഗാസയില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 13കാരിയായ ബാലികയും 14കാരനായ ബാലനും ഉള്‍പ്പെടെ മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 2000 ഓളം പാലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍  1408 ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.ഇവരില്‍ 452 പേര്‍ കുഞ്ഞുങ്ങളും 235 പേര്‍ സ്ത്രീകളുമാണ്.




















വെബ്ദുനിയ വായിക്കുക