പ്രശസ്ത ജര്‍മ്മന്‍ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുര്‍ന്ന് ല്യൂബെക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗ്രാസിന്റെ അന്ത്യം. ഗുന്തര്‍ ഗ്രാസ് കവി,നാടകകൃത്ത്, ശില്പി, ചിത്രകാരന് എന്നീ നിലകളിലും പ്രശസ്തനാണ്.
ലോക്കല്‍ അനസ്തിറ്റിക്, ദ ഫ്ലര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്റൈസിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്. 2012 ല്‍ പ്രസിദ്ധീകരിച്ച എന്തുകൊണ്ട് ഞാന്‍ നിശബ്ദനായിരുന്നുവെന്ന കവിതയാണ് സമീപ കാലത്ത് ഏറെ ചര്‍ച്ചയായ ഗുന്തര്‍ ഗ്രാസ് കൃതി.