ജോര്‍ജ് ഫ്‌ളോയിഡ് വധം: കുറ്റക്കാരനായ പൊലീസുകാരന് ഇരുപത്തിരണ്ടര വര്‍ഷം തടവ്

ശനി, 26 ജൂണ്‍ 2021 (09:53 IST)
അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കേസിലെ പ്രതിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മിനിയാപോളീസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രതിയില്‍ നിന്നുണ്ടായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് മരണത്തിനു ഇടയാക്കിയതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. 2020 മേയ് 25 നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് ഡെറിക് ഷോവിന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ ആക്രമിച്ചത്. എട്ട് മിനിറ്റോളം ഷോവിന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടി അമര്‍ത്തി പിടിച്ചു. ശ്വാസം മുട്ടിയാണ് ഒടുവില്‍ ഫ്‌ളോയിഡ് മരിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍