തുണി മടക്കിവെയ്ക്കുകയെന്നത് പ്രയാസമേറിയ ജോലിയായി കരുതുന്നവരാണോ നിങ്ങള്‍? ഇതാ സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം ശരിയാക്കാന്‍ ഒരു യന്തിരന്‍!

ശനി, 9 ജൂലൈ 2016 (14:03 IST)
തുണി മടക്കിവെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്ത. എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ 'ഫോള്‍ഡിമേറ്റ്' എന്ന ഒരു യന്തിരന്‍ തയ്യാറായിരിക്കുന്നു. മടക്കേണ്ട വസ്ത്രം ഫോള്‍ഡിമേറ്റില്‍ വെച്ചുകൊടുത്താല്‍ പത്ത് സെക്കന്റുകള്‍ക്കകം തന്നെ അതെല്ലാം ഭംഗിയായി മടക്കിവെച്ച് തിരികെ തരും.
 
സാന്‍ഫ്രാന്‍സിസ്‌കോ കമ്പനിയാണ് ഈ ഫോള്‍ഡിമേറ്റിന്റെ നിര്‍മ്മാണത്തിനു പിന്നില്‍.15മുതല്‍ 20 വരെ എണ്ണം വസ്ത്രങ്ങള്‍ ഒരേസമയം മെഷീനില്‍ ക്ലിപ്പ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. കൂടാതെ വസ്ത്രങ്ങളുടെ ചുളിവുകള്‍ 20-30 സെക്കന്റുകള്‍ക്കുള്ളൈല്‍ നിവര്‍ത്താനും ഈ യന്തിരന്‍ സഹായിക്കും.
 
അതേസമയം, ബെഡ് ഷീറ്റ്‌സ്, ലിനെന്‍, അണ്ടര്‍വെയര്‍, സോക്ക്‌സ്, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ എന്നിവ മടക്കാന്‍ യന്തിരന് സാധിക്കില്ല. 30 കിലോഗ്രാം ഭാരമുള്ള ഈ ഫോള്‍ഡിമേറ്റ് 2018ല്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. 700 ഡോളറിനും 850 ഡോളറിനും ഇടയിലായിരിക്കും ഫോള്‍ഡിമേറ്റിന്റെ വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക