ഗാസയില്‍ വെള്ളപ്പൊക്കം: സ്കൂളുകള്‍ അടച്ചു
കനത്ത മഴയെ തുടര്‍ന്ന് ഗാസയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ താഴ്‌ന്ന ഭൂരിഭാഗം താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഗാസയിലെ 63 സ്കൂളുകള്‍ അടച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും തുറന്ന് പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുകയാണ്.
മൂന്ന് മാസം മുമ്പ് ഇസ്രായേല്‍ ആക്രമണത്തില്‍ ഭവനരഹിതരായ ഒരു ലക്ഷത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് വെള്ളപ്പൊക്കം ഭീഷണിയായിരിക്കുകയാണ്. 18 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ.