പരാഗ്വെയില്‍ ജയിലില്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
പരാഗ്വെയുടെ തലസ്ഥാനമായ അസുന്‍സിയോണിലെ പ്രധാന ജയിലിലുണ്ടായ അഗ്നിബാധയില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. അസുന്‍സിയോണിലെ താക്കുംമ്പു ജയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. തക്കുംമ്പു ജയിലില്‍ 1,655 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യം മാത്രമാണുള്ളത്. എന്നാല്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട നാലായിരത്തോളം പേരാണ് ജയിലില്‍ തിങ്ങിപ്പാര്‍ക്കുന്നത്.