പോര്‍ഷെ കാര്‍ കമ്പനിക്കെതിരെ പോള്‍ വാക്കറുടെ മകള്‍ നിയമ നടപടിക്കൊരുങ്ങുന്നു

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (18:46 IST)
ഹോളിവുഡ് താരം പോൾ വാക്കറിന്റെ മരണത്തിന് വാഹന നിർമാതാക്കളായ പോര്‍ഷെ കമ്പനിയ്ക്കെതിരെ നിയമപോരാട്ടത്തിനു തയ്യാറെടുത്തിരിക്കുകയാണ് ഇപ്പോൾ മെഡോ വാക്കർ. പോർഷെ കമ്പനിയുടെ വാഹനം ഓടിക്കുന്നതിനിടയിലാണ് പോൾ വാക്കർ മരണപ്പെട്ടത്. വാഹനത്തിന്റെ രൂപകൽപനയിലെ പാളിച്ചകളാണ് അപകടത്തിനു കാരണമായതെന്നു കാണിച്ചാണ് പോര്‍ഷെയ്ക്കെതിരെ മെഡോ പരാതി നൽകിയിരിക്കുന്നത്.

പരാതിയില്‍  വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കില്‍ അപകടത്തെ തടയുകയോ അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുകയോ എങ്കിലും ചെയ്യാമായിരുന്നെന്ന് പറയുന്നു. ഇതുകൂടാതെ  മറ്റൊന്ന് വാഹനത്തിലെ സീറ്റു ബെൽറ്റ് മൂലമാണ് പോൾ വാക്കറിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നും അവര്‍ ആരോപിക്കുന്നു.

അപകടം സംഭവിക്കുമ്പൊള്‍ കാര്‍ ഓടിച്ചിരുന്നത്അദ്ദേഹത്തിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന റോജര്‍ റോഡാസ് ആണു കാര്‍ ഓടിച്ചിരുന്നത്. ലോസ് ആഞ്ചല്‍സിലെ സാന്താ ക്ലിറീറ്റയില്‍ 2013 നവംബര്‍ 30 നാണു പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിച്ചത്.

വെബ്ദുനിയ വായിക്കുക