സുക്കന്‍‌ബര്‍ഗ് മരിച്ചോ ?; റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഫേസ്‌ബുക്ക്!

ശനി, 12 നവം‌ബര്‍ 2016 (14:56 IST)
ജനകീയ സോഷ്യല്‍ മീഡിയയായ ഫേസ്‌ബുക്കിന്റെ മേധാവി മാര്‍ക്ക് സുക്കന്‍‌ബര്‍ഗ് മരിച്ചുവെന്ന് തെറ്റായി വിവരം നല്‍കിയ ഫേസ്‌ബുക്കിന്റെ നടപടി ഞെട്ടിച്ചത് ലക്ഷക്കണക്കിനാളുകളെ. കഴിഞ്ഞ ദിവസമാണ് സുക്കന്‍‌ബര്‍ഗ് അടക്കമുള്ള യുസേര്‍സ് മരിച്ചതായി ഫേസ്‌ബുക്ക് തെറ്റായി പ്രഖ്യാപനം നടത്തിയത്. ഉടന്‍ തന്നെ അധികൃതര്‍ തെറ്റ് തിരുത്തി ക്ഷമാപണം നടത്തുകയും ചെയ്‌തു.

രണ്ട് മില്ല്യനോളം പേര്‍ക്കാണ് ഫേസ്‌ബുക്കിന്റെ തെറ്റായ സന്ദേശം പോയത്. ഇതോടെ ആളുകള്‍ വാര്‍ത്ത സത്യമാണോ എന്നറിയാന്‍ പലരെയും ബന്ധപ്പെടുകയും വാര്‍ത്ത അതിവേഗത്തില്‍ പ്രചരിക്കുകയുമായിരുന്നു. ഇതോടെ തെറ്റ് പറ്റിയതായി ഫേസ്‌ബുക്ക് അധികൃതര്‍ മനസിലാക്കുകയും അതിവേഗം പിഴവ് തിരുത്തുകയുമായിരുന്നു.

മരിച്ചെന്നു സ്ഥിരീകരിച്ചവരുടെ അക്കൌണ്ടിലേക്ക് പോസ്‌റ്റ് ചെയ്യേണ്ട സന്ദേശമാണ് ഫേസ്‌ബുക്കിന് പറ്റിയ അബദ്ധത്തിലൂടെ മാറി പോസ്‌റ്റ് ചെയ്‌തത്. ഭീകരമായ അബന്ധമെന്നാണ് ഫേസ്‌ബുക്ക് അധികൃതര്‍ ഈ പിഴവിനെ വിശേഷിപ്പിച്ചത്. അതേസമയം, സംഭവത്തില്‍ സുക്കന്‍ബര്‍ഗ് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല.

വെബ്ദുനിയ വായിക്കുക