ആയിരക്കണക്കിന് ആളുകള്‍ സാക്ഷിയായി; വീരചരമം പ്രാപിച്ച ജാസിമിന് വീരോചിത്ര യാത്രാമൊഴി; രാജ്യത്തിനു വേണ്ടി നാലുമക്കളെയും നഷ്‌ടപ്പെടുത്താന്‍ തയ്യാറെന്ന് പിതാവ്

വ്യാഴം, 4 ഓഗസ്റ്റ് 2016 (18:36 IST)
രാജ്യത്തിനു വേണ്ടി വീരചരമം പ്രാപിച്ച ജാസിമിന് ജന്മനാട് വീരോചിത യാത്രാമൊഴി നല്കി. റാസല്‍ഖൈമയിലെ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് പള്ളിയില്‍ ആയിരക്കണക്കിന് പേര്‍ ഖബറടക്കത്തിന് സാക്ഷിയായി.
 
ഇസാ അല്‍ ബലൂഷിയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് ജാസിം. 27 വയസ്സ് ആയിരുന്നു ജാസിമിന്. രാജ്യത്തിനു വേണ്ടി തന്റെ മകന്‍ ജീവന്‍ വെടിഞ്ഞതില്‍ അഭിമാനിക്കുന്നു. മകനെ നഷ്‌ടപ്പെട്ടതില്‍ ദു:ഖമുണ്ട്. പക്ഷേ, ഇനിയും നാലുമക്കള്‍ എനിക്കുണ്ട്. രാജ്യത്തിനു വേണ്ടി അവരെയും നഷ്‌ടപ്പെടുത്താന്‍ തയ്യാറാണെന്നും ജാസിമിന്റെ പിതാവ് ഇസ്സ് അല്‍ ബലൂഷി പറഞ്ഞു.
 
ചെറിയ കുട്ടിയായിരുന്ന കാലത്തു തന്നെ ജാസിം മറ്റുള്ളവരെ സഹായിക്കുന്നതില്‍ തല്പരനായിരുന്നു. ജാസിമിനെ രാജ്യരക്ഷാവിഭാഗത്തില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്റെ ധീരത തനിക്ക് പ്രചോദനമാണെന്നും ദുബായ് ഭരണാധികാരി അടക്കമുള്ളവര്‍ രേഖപ്പെടുത്തിയ അനുശോചനത്തില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക