എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു
ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. സെപ്തംബര്‍ 29ന് രാത്രി 9:30 ഓടെയാണ് സ്‌നോഡന്‍ ട്വിറ്ററിലെത്തിയത്.
അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണു സ്‌നോഡനു ലഭിച്ചത്.
‘കാന്‍ യു ഹിയര്‍ മി നൗ’ എന്നായിരുന്നു സ്‌നോഡന്റെ ആദ്യ ട്വീറ്റ്. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് സ്‌നോഡന് ലഭിച്ചത്. എന്നാല്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയെ ആണ് സ്‌നോഡന്‍ ട്വിറ്ററില്‍ ആദ്യം ഫോളോ ചെയ്തതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്നോഡന്‍ റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.സ്‌നോഡന്‍ ട്വിറ്ററിലെത്തിയതോടെ പുതിയ വെളിപെടുത്തലുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സൈബര്‍ലോകം.