എബോള വൈറസ് കവര്‍ന്നത് 6928 ജീവനുകളെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എബോള ബാധിച്ച് 6928 പേര്‍ മരിച്ചു. 16,169 പേര്‍ രോഗബാധിതരാണ്. കഴിഞ്ഞ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ എബോള മരണങ്ങളുടെ നിരക്കില്‍ ആയിരത്തിന്റെ വര്‍ധനവ് ഉണ്ടായി.
എബോള ആദ്യം റിപ്പോര്‍ട്ട് ചെയ്ത പശ്‌ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവടങ്ങളിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇവിടങ്ങളില്‍ രോഗം നിയന്ത്രണവിധേയമായിട്ടില്ല. ലൈബീരിയയില്‍ മാത്രം 4181 പേരാണ് എബോള ബാധിച്ച് മരിച്ചത്.
എബോള വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കില്‍ മരണ സംഖ്യ 20,000 കവിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രോഗിയുടെ ശരീര സ്രവം വഴി മാത്രമെ എബോള പടരുകയുള്ളു. അതിനാല്‍ തന്നെ രോഗലക്ഷണം കണ്ടാല്‍ രോഗ ബാധിതരുമായുള്ള സമ്പര്‍ക്കം കുറയ്‌ക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.