ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമാ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് പോള്‍ വാക്കര്‍ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ വാക്കറിന്റെ മരണം ഉണ്ടാക്കിയ പ്രതിസന്ധിയെ മറികടന്നിരിക്കുകയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ സംവിധായകരും അണിയറപ്രവര്‍ത്തകരും.
ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഗ്രാഫിക്‌സ് ഉപയോഗിച്ച് വാക്കറെ കൃത്രിമമായി സ്രിഷ്ടിച്ചിരിക്കുകയാണ്. പീറ്റര്‍ ജാക്‌സണ്‍ന്റെ വീറ്റാ ഡിജിറ്റല്‍ ആണു വോക്കറിനെ സിനിമയ്ക്കായി സൃഷ്‌ടിച്ചെടുത്തിരിക്കുന്നത്. പോള്‍വാള്‍ക്കറിന്റെ സഹോദരന്മാരെ ഉപയോഗിച്ച് ചിത്രീകരിച്ച സീനുകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പോള്‍വാള്‍ക്കറുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഏത് നടന്മാരെയും ഇത്തരത്തില്‍ പുന:സൃഷ്‌ടിക്കാനാകുന്ന തരത്തിലുള്ള സാങ്കേതികതയാണ് ഇത്.