ബംഗ്ലാദേശില്‍ ബുദ്ധ സന്ന്യാസി വെട്ടേറ്റ് മരിച്ച നിലയില്‍
ശനി, 14 മെയ് 2016 (11:51 IST)
ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബന്ദര്‍ബാനില്‍ 75 വയസ്സുള്ള ബുദ്ധ സന്ന്യാസിയെ വെട്ടിക്കൊന്നു. ഗ്രാമത്തിലെ ബാന്ദേ എന്ന സന്ന്യാസിയെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മതേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേതാക്കള്‍ക്കെതിരെയും മത ന്യൂനപക്ഷങ്ങള്‍ക്കു നേരെയും നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ബുദ്ധ സന്ന്യാസിയുടെ കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമത്തിലുള്ള ബുദ്ധ ക്ഷേത്രത്തിനു സമീപമാണ് രക്തത്തില്‍ കുളിച്ച സന്ന്യാസിയെ നാട്ടുകാര്‍ കണ്ടത്. കൊലപാതകം നടത്തിയതിനു പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.