മരിച്ചാലും ഇനി പേടിക്കേണ്ട, പുനര്‍ജനിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (13:05 IST)
മരണം മനുഷ്യരേ സംബന്ധിച്ചിടത്തോളം വലിയൊരു പ്രഹേളികയാണ്. എങ്ങനെയെങ്കിലും മരിക്കാതിരിക്കാനാണ് മനുഷ്യര്‍ ശ്രമിക്കുക. എന്നാല്‍ ഇതാ മനുഷ്യന്റെ മരണ ഭയത്തേ കുറയ്ക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍. മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിക്കുന്നത് അയാളുടെ ഹൃദയമിടിപ്പ് നിലയ്ക്കുകയയും മസ്തിഷ്കം പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുമ്പോഴാണ് എന്ന് മിക്കവര്‍ക്കും അറിയാം.

ഹൃദയമിടിപ്പ് നിലച്ച് ഇരുപത് മുതല്‍ മുപ്പത് വരെ സെക്കന്റുകല്‍ക്കുള്ളില്‍ മസ്തിഷ്‌ക മരണവും സംഭവിക്കുമെന്നാണ് നിലവില്‍ വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്. അതിന് ശേഷം രോഗി പൂര്‍ണമായും മരണത്തിലേക്ക് വഴുതി വീഴും. എന്നാല്‍ ഇത്തരം രോഗികള്‍ക്ക് മൂന്ന് മിനുട്ടുവരെ യഥാര്‍ഥ ലോകത്തേക്കുറിച്ചുള്ള അറിഹ്വുണ്ടായിരിക്കുമെന്നും ഈ സമയത്ത് പരിശ്രമിക്കുകയാണെങ്കില്‍ ഇവരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ബ്രിട്ടണ്‍ കേന്ദ്രമാക്കി ഒരു സംഘം കഴിഞ്ഞ നാല് വര്‍ഷമായി നടത്തി വന്ന പഠനങ്ങളാണ് ഫലം കണ്ടത്. മരണം സ്ഥിരീകരിച്ചിട്ടും ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ട 40 ശതമാനം പേര്‍ക്കും ആ സമയങ്ങളില്‍ ബോധമുണ്ടായിരുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്! അതായത് ഹൃഗയം നിലച്ച് മസ്തിഷ്കവും പ്രവര്‍ത്തന രഹിതാമായാലും ആ സമയത്ത് അവര്‍ക്ക് ബോധമുണ്ട് എന്ന കാര്യമാണ് ഇവര്‍ സ്ഥിരീകരിച്ചത്.

മരണത്തിന് തൊട്ടടുത്ത് നിന്നുള്ള അനുഭവങ്ങളെക്കുറിച്ച് രോഗികളില്‍ ഒരാള്‍ വിശ്വസനീയമായ വിവരങ്ങളാണ് നല്‍കിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാം പാര്‍ണിയ അറിയിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും തന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും അവര്‍ നടത്തിയ സംഭാഷണങ്ങളെക്കുറിച്ചും അയാള്‍ കൃത്യമായി പറയുകപോലും ചെയ്തത്രെ.

അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 15 ആശുപത്രികളില്‍ നിന്നായി 2060 രോഗികളെയാണ് ഡോ. പാര്‍ണിയയുടെ നേതൃത്വത്തില്‍ നിരീക്ഷണ വിധേയമാക്കിയത്. സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് റീസുസിറ്റേഷണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠന വിധേയരായവരില്‍ 46 ശതമാനം പേര്‍ക്കും ആ സമയത്തെക്കുറിച്ച് സ്പഷ്ടമായ ഓര്‍മ്മകളാണ് ഉണ്ടായിരുന്നത്. രണ്ട് ശതമാനം പേര്‍ക്ക് ആ നിമിഷങ്ങള്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറയാന്‍ സാധിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക