ബംഗ്ലാദേശില്‍ തിക്കിലും തിരക്കിലും പെട്ട് 20 മരണം
ബംഗ്ലാദേശിലെ മൈമെന്‍സിങ് പട്ടണത്തില്‍ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സക്കാത്ത് വാങ്ങുന്നതിനിടെയുണ്ടായ തിരക്കാണ് അപകടത്തിന് കാരണം.
സക്കാത്ത് വാങ്ങുന്നതിനിടെ ആളുകള്‍ ഒരുഭാഗത്തേക്ക് ശക്തമായി തള്ളിക്കയറ്റം നടത്തുകയായിരുന്നു. തിക്കിലും തിരക്കിലും നിരവധി ആളുകള്‍ നിലത്ത് വീഴുകയും മറ്റുള്ളവര്‍ ഇവരുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. മരിച്ചവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.