300 അഭയാര്‍ഥികളുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടു

വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (10:19 IST)
സിറിയയില്‍ നിന്ന് 300 അഭയാര്‍ഥികളായി എത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടു ബോട്ടിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്നാണ് സംശയം. വ്യാഴാഴ്ച പുലര്‍ച്ചയാണ് മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍ പെട്ടത്ത്.

തെക്കു പടിഞ്ഞാറന്‍ പട്ടണമായ പാഫോസില്‍നിന്ന് 92 കിലോമീറ്റര്‍ അകലെ കടലില്‍നിന്നാണ് ബോട്ട് അപകടത്തില്‍പ്പെട്ട സന്ദേശം ലഭിച്ചത്. സിറിയന്‍ അഭയാര്‍ഥികള്‍ ചെറിയ മത്സ്യബന്ധന ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാവും അപകടം നടന്നതെന്നാണ് അറിയുന്നത്.

അപകട വിവരത്തെ തുടര്‍ന്ന് ഇവിടെയത്തെിയ സൈനിക ഹെലികോപ്ടര്‍ പകര്‍ത്തിയ ചിത്രത്തില്‍ നൂറുകണക്കിനാളുകള്‍ ബോട്ടില്‍ മുകള്‍നിലയില്‍ ഇരിക്കുന്ന ദൃശ്യമുണ്ട്. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും ഭക്ഷണവും നല്‍കാന്‍ ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. കൂടാതെ ഇവരെ കരയ്ക്കെത്തിക്കാന്‍ ക്രൂയിസ്ബോട്ട് അയച്ചതായി സൈപ്രസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക