മൂന്നാം തരംഗം തുടങ്ങിയെന്ന് സംശയം ! ലോകത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു, ഇന്ത്യയിലും സ്ഥിതി മാറുന്നു

വെള്ളി, 30 ജൂലൈ 2021 (08:24 IST)
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലോകത്തും ഇന്ത്യയിലും കോവിഡ് രോഗികളുടെ പ്രതിദിന നിരക്ക് ഉയരുന്നു. ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്നാണ് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നത്. ലോകത്ത് ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച 38 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധന. ഇക്കാലയളവില്‍ 69,000 പേര്‍ ലോകത്താകമാനം കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 21 ശതമാനം മരണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച യുഎസില്‍ മാത്രം അഞ്ച് ലക്ഷം പുതിയ രോഗികള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 30,000 ത്തില്‍ താഴെയായിരുന്ന ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധ കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും ഉയര്‍ന്ന നിലയിലാണ്. ജൂലൈ 28 ന് ഇന്ത്യയില്‍ 43,654 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. ജൂലൈ 29 നും 43,000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. പ്രതിദിന രോഗബാധ വീണ്ടും ഉയരുന്നത് വലിയ വെല്ലുവിളിയാണ്. 
 
ഇന്ത്യയില്‍ തന്നെ കേരളത്തിലെ രോഗവ്യാപനമാണ് കൂടുതല്‍ ആശങ്ക പരത്തുന്നത്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് കേരളത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണം. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ പകുതിയോളം ഇപ്പോള്‍ കേരളത്തിലാണ്. കോവിഡിനെതിരായ ആന്റിബോഡി കുറവുള്ളതും കേരളത്തിലാണ്. അതിനാല്‍ ഇനിയും രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ 50 ശതമാനത്തില്‍ കൂടുതലാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍