സ്ഥിതി രൂക്ഷമാകുന്നു; കോവിഡ് ബാധിച്ച് യൂറോപ്പില്‍ ഏഴുലക്ഷം പേര്‍ കൂടി മരിക്കാന്‍ സാധ്യതയെന്ന് ലോകാരോഗ്യസംഘടന, ആശുപത്രികളില്‍ തിരക്ക് കൂടും

ബുധന്‍, 24 നവം‌ബര്‍ 2021 (08:22 IST)
കോവിഡ് രോഗവ്യാപനം യൂറോപ്പിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. രോഗവ്യാപനം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ യൂറോപ്പില്‍ അടുത്ത മാസങ്ങളിലായി എഴുലക്ഷത്തോളം പേര്‍ കൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിലവിലെ രോഗവ്യാപനത്തില്‍ ലോകാരോഗ്യസംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി. ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നാണ് സംഘടന പറയുന്നത്. 
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇതിനിടയിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 2022 മാര്‍ച്ചുവരെ 53-ല്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തില്‍ കനത്തതിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയര്‍ത്തുന്നു. സെപ്റ്റംബറില്‍ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍