യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡിന്റെ രണ്ടാം വരവ്, ആശങ്ക

Webdunia
ശനി, 24 ഒക്‌ടോബര്‍ 2020 (07:35 IST)
ലോകത്ത് ആശങ്കയുണർത്തി യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് പടരുന്നു. ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതിനായിരം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 298 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.റഷ്യ,പോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
 
കഴിഞ്ഞ 10 ദിവസത്തിനിടെ യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി. അതേസമയം രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്തമാക്കി.കൊവിഡിനെതിരെയുള്ള ഫ്രാൻസിന്റെ പോരാട്ടം അടുത്ത വേനൽകാലം വരെ തുടർന്നേക്കാമെന്ന് പ്രസിഡന്റ് ഇമാനുവൽ മക്രോണും പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article