ഗര്‍ഭനിരോധനത്തിനു 16 വര്‍ഷത്തേക്ക് ഒരു ഗുളിക മതി

ചൊവ്വ, 8 ജൂലൈ 2014 (16:02 IST)
ഇനി 16 വര്‍ഷത്തേക്ക് ഗര്‍ഭനിരോധനത്തിനായി ഇനി ഒരു ഗുളിക കഴിച്ചാല്‍ മതിയാകും.'ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇത്തരത്തിലൊരു 'സ്മാര്‍ട്ട് പില്‍'  2018 ഓടെ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നറിയിച്ചത്.

ഈ 'സ്മാര്‍ട്ട് പില്‍' കഴിക്കുന്ന ആളിന്റെ ശരീരത്തില്‍ ദിവസേന ഗര്‍ഭനിരോധ ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു. ഈ സ്മാര്‍ട്ട് പില്ലില്‍ ഒരു  കമ്പ്യൂട്ടര്‍ചിപ്പ് ഘടിപ്പിച്ചിരിക്കും ഈ ചിപ്പുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവും.മസാച്യൂസെറ്റ്‌സിലെ ഗവേഷകരാണ് ഈ ചിപ്പു വികസിപ്പിച്ചെടുത്തത്. ഇത് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്ഥാപിച്ചപ്പോള്‍ ഇവരുടെ ശരീരത്തില്‍ 'ലെവനോര്‍ജെസ്‌ട്രെല്‍' എന്ന ഗര്‍ഭനിരോധനത്തിനു സഹായകരമായ ഹോര്‍മ്മോണ്‍ പുറപ്പെടുവിക്കാന്‍ സാധിച്ചു ഇതിന്റെ ഉത്പാദനം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിറുത്തുവാനും ഗവേഷകര്‍ക്കായി.

ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയതിനുശേഷം 2018 ഓടെ സ്മാര്‍ട്ട് പില്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ഗേറ്റ്സ് ഫൌണ്ടേഷന്‍ കരുതുന്നത്.ഈ സങ്കേതികവിദ്യ ഭാവിയില്‍ ഹോര്‍മോണ്‍ വ്യതിയാ‍നങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് സഹയകരമകുമെന്നാണ് കരുതപ്പെടുന്നത്



വെബ്ദുനിയ വായിക്കുക