കൊബാനിയില്‍ ഭീകരര്‍ക്ക് തിരിച്ചടി; കുര്‍ദ് സൈന്യം പിടിമുറുക്കി
ശനി, 25 ഒക്‌ടോബര്‍ 2014 (09:35 IST)
ഐഎസ് ഐഎസ് പിടിച്ചെടുത്ത സിറിയന്‍ നഗരമായ കൊബാനിയുടെ നിയന്ത്രണം ഭീകരരുടെ കൈയില്‍ നിന്ന് വഴുതി തുടങ്ങി. കുര്‍ദ് സൈന്യത്തിന്റെ കരയാക്രമണവും, അമേരിക്ക നടത്തുന്ന കനത്ത വ്യോമാക്രമണവുമാണ് ഐഎസ് ഐഎസിന് തിരിച്ചടിയായത്.
അതോടൊപ്പം കുര്‍ദ് സൈന്യത്തിന് തുര്‍ക്കി അതിര്‍ത്തി തുറന്നുകൊടുക്കുകയും ചെയ്തത് ഭീകരര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞമാസം കൊബാനിക്കടുത്ത 70ലധികം ഗ്രാമങ്ങള്‍ പിടിച്ചെടുത്ത ശേഷമായിരുന്നു ഐഎസ് ഐഎസ് കൊബാനി ലക്ഷ്യമാക്കി തിരിച്ചത്. ഇവിടെ അമേരിക്ക വ്യോമാക്രമണം നടത്തിയിട്ടും ഭീകരരുടെ വ്യാപനം തടയാനായില്ല.