ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുസ്ലീങ്ങളുടെ രീതികള്‍ക്ക് വിലക്ക് വരുന്നു. ഇതിന്റെ ആദ്യ പടിയായി ഇവിടെ താടിവെക്കുന്നതിനും തട്ടമിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. നീളമുള്ള താടിവെച്ച് സര്‍ക്കാര്‍ ബസുകളില്‍ കയറരുതെന്നാണ് ഉത്തരവ്.
കൂടാതെ ബസിനുള്ളില്‍ തട്ടമിടുന്നതിനും ഹിജാബ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ റംദാനില്‍ വ്രതം നോക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ഹിജാബുകള്‍, നിക്കാബുകള്‍, ബുര്‍ഖകള്‍ എന്നിവയോ നിലാവും നക്ഷത്രവും ഉള്‍പ്പെടുന്ന അടയാളങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ബസിനുള്ളില്‍ ധരിക്കാന്‍ പാടില്ലെന്നാണ് നിയമം. പരിശോധനയ്‌ക്കെത്തുന്നവരുമായി സഹകരിച്ചില്ലെങ്കില്‍ പിടിച്ച് ജയിലിലടയ്ക്കുമെന്നും ഭീഷണിയുണ്ട്.
ഇതേതുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ അതൊന്നും മുഖവിലക്കെടുത്തിട്ടില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ നിരന്തരം നടക്കുന്ന പ്രദേശമാണ് സിങ്ജിയാങ് പ്രവിശ്യ.