ചൈനയില്‍ കൊതുക് ഉത്പാദനത്തിന് ഫാക്ടറി; പ്രതിമാസം ഒന്നരക്കോടി കൊതുകുകള്‍ പുറത്തേക്ക്

വെള്ളി, 5 ഓഗസ്റ്റ് 2016 (10:01 IST)
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന രീതിയാണ് ഇപ്പോള്‍ ചൈന പരീക്ഷിക്കുന്നത്. അതിനായി ചൈന കൊതുകുകളെ ഉത്പാദിപ്പിച്ചികൊണ്ടിരിക്കുകയാണ്. ആഴ്ചയില്‍ 30 ലക്ഷം കൊതുകുകളെ വീതമാണ് ചൈന ഉത്പാദിപ്പിക്കുന്നത്. സംഭവം പേടിപ്പെടുത്തുന്നതാണെങ്കിലും ലക്ഷ്യം അറിയുമ്പോള്‍ സന്തോഷം തോന്നും. ഡെങ്കി, മഞ്ഞപ്പിത്തം, സിക്ക, മലേറിയ, തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണു ചൈന കൊതുകുകളെ ഉത്പാദിപ്പിക്കുന്നത്. 
 
പ്രത്യേക ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ച അണുബാധയേറ്റ കൊതുകുകള്‍ അപകടകാരിയ കൊതുകുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണു ചൈനയിലെ ശാസ്ത്രഞ്ജന്‍മാരുടേത്. ഇതിനായി കൊതുകുകളെ മുട്ടയോടൊപ്പം ബാക്ടീരിയകളെയും വളര്‍ത്തുകയാണു ചെയ്യുന്നത്. ഇത്തരത്തില്‍ ഉത്ഹാദിപ്പിച്ച കൊതുകുകളെ പരീക്ഷണാടിസ്ഥാനത്തില്‍ ഘ്വാന്‍ഷോയ്ക്കു സമീപമുള്ള ദ്വീപിലാണു തുറന്നു വിടുന്നത്. ഇവ പ്രകൃതിയിലെ കൊതുകുകളുമായി സമ്പര്‍ക്കത്തിലാകുകുയും അതുവഴി ബാക്ടീരിയ പരക്കുകയും പ്രകൃതിയിലെ കൊതുകുകള്‍ നശിക്കുകയും രോഗം പരത്താനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യുന്നു. 
 
കൊതുകുകളെ ഉല്‍പ്പാദിപ്പിക്കാനായി 5000 പെണ്‍കൊതുകുകളെയും 1,600 ആണ്‍ കൊതുകുകളെയും പ്രത്യേക കൂട്ടിലാക്കിയാണു വളര്‍ത്തുന്നത്. ഓരോ ആഴ്ചയിലും 50 ലക്ഷം കൊതുകുകളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്. 3,500 ചതുരശ്ര വലിപ്പത്തിലുള്ള കൊതുകു ഫാക്ടറി 2012ലാണ് ആരംഭിച്ചത്. ഇവിടെ കൊതുകുകളുടെ എണ്ണത്തില്‍ 90 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് ഫാക്ടറിയുടെ ശില്‍പിയായ ഷിയോംഗ് ഷി പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക