ചൈന ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തുന്നു ?
രാജ്യത്ത് തൊഴില്‍ ചെയ്യാനാകുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞതും വൃദ്ധന്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്തതോടെ ചൈന തങ്ങളുടെ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നു.
പ്രായമേറിയവരുടെ എണ്ണം വര്‍ധിച്ച് 20 കോടിയായതാണ് ഈ നയം മാറ്റാനുള്ള ആലോചനകളിലേക്ക് രാജ്യത്തെ നയിച്ചത്. ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ചൈന. വേഗത്തിലുള്ള ജനസംഖ്യാ വളര്‍ച്ച തടയാന്‍ വേണ്ടിയാണ് ഒറ്റക്കുട്ടി നയം ചൈന 1980 മുതല്‍ നടപ്പാക്കിയത്.
2013 മുതല്‍ ഒറ്റക്കുട്ടിയായി ജനിച്ചവര്‍ക്ക് രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കാമെന്ന് നിയമത്തില്‍ ഇളവ് കൊണ്ടുവന്നു. ചൈനയില്‍ കര്‍ക്കശമായി പിന്തുടരുന്ന പല നയങ്ങളും പുനപരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഒരു കുട്ടി നയത്തില്‍ നിന്നുള്ള പിന്‍മാറ്റമെന്നും വിലയിരുത്തലുണ്ട്.