ക്ളാസില്‍ മൂന്ന് വിദ്യാര്‍ഥികളും അധ്യാപികയും കുത്തേറ്റ് മരിച്ചു
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (12:03 IST)
കുട്ടിയെ ക്ളാസില്‍ പ്രവേശിപ്പിക്കാതിരുന്ന അധ്യാപികയെ കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. അതിനു ശേഷം ക്ളാസിലെ മൂന്ന് കുട്ടികളെയും അക്രമി കുത്തി കൊലപ്പെടുത്തി.
പരിക്കേറ്റ എട്ട് വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികളെയും കുത്തിയാണ് കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. അക്രമം നടത്തിയ ആള്‍ പിന്നീട് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു.
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ ഡോങ്ഫാങ് പ്രൈമറി സ്‌കൂളിലാണ് ആക്രമണം നടന്നത്. വേനലവധിക്കാലത്തെ ഗൃഹപാഠം ചെയ്യാതിരുന്ന കുട്ടിയെ അധ്യാപിക ക്ളാസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കുട്ടി വിവരം പിതാവിനെ അറിയിക്കുകയും തുടര്‍ന്ന് കുട്ടിയുടെ പിതാവ് സ്കൂളിലെത്തി കൊലപാതകം നടത്തുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.