ചൈനീസ് പ്രവശ്യകളില്‍ നോമ്പ് നിരോധിച്ചു

വ്യാഴം, 3 ജൂലൈ 2014 (11:23 IST)
വന്‍മതിലിനുള്ളില്‍ കമ്മ്യൂണിസം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമ പരിഷ്ക്കാരങ്ങള്‍ തുടരുന്നു. ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍  നോമ്പ് നിരോധിച്ചാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തവണ നിയമമിറക്കിയത്. ഈ ഉത്തരവ് സിന്‍ജിയാങ്ങിലെ സര്‍ക്കാര്‍ ഓഫിസുകളള്‍ക്കും സ്കൂളുകള്‍ക്കും നല്‍കുകയും നോംമ്പിലും മറ്റ് മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യര്‍ഥികളും പങ്കെടുക്കരുതെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

കടുത്ത നോമ്പ് നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം കുറയുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.  നോമ്പ് നിരോധം പാര്‍ട്ടി അംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും യുവാക്കള്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബൊസൗ റേഡിയോ വെബ്സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്തു.

നോമ്പ് ആചരിക്കാന്‍ രാജ്യത്ത് അനുവാദമില്ലെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. വിഘടനവാദം ഭയന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിന്‍ജിയാങ് പ്രാദേശിക സര്‍ക്കാറും പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരെ ആഞ്ഞടിക്കുമെന്ന്  ഉയ്ഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍സദ് റാസിദ് പറഞ്ഞു. അതേസമയം ഈ തീരുമാനം അവസാന വാക്കാണെന്ന്  ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക