കുട്ടികളെ ഉപദ്രവിച്ചാൽ ഇനി മുതൽ യു എ യിൽ കടുത്ത പിഴ ഈടാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യും. കുട്ടികൾക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യു എ ഇ സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന മൂന്നാം നമ്പര്‍ നിയമം യു എ ഇയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ബാധകമാണ്.
കുട്ടികളെ ഒഴിവാക്കുക, മാനസികമായി പീഡിപ്പിക്കുക, തനിച്ച് വീട്ടിൽ നിർത്തുക, കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യിക്കുക, ഡ്രൈവറുടെ ഒപ്പം ഇരുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും നിയമത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ കുട്ടികളെ കാണുന്നവർ ഈ വിവരം റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ് എന്നും നിയമത്തിൽ വ്യക്തമാക്കുന്നു. അശ്ലീല ചിത്രങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നവർക്ക് 10 വർഷം വരെ ശിക്ഷയും ലഭിക്കും.
കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയും 24 സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്ത യോഗത്തിനൊടുവിലാണ് നിയമത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഈ നിയമം പ്രവർത്തനത്തിൽ കൊണ്ടുവരിക എന്നത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റേയോ മാത്രം കടമയല്ലെന്നും മുഴുവന്‍ സമൂഹത്തിന്റേയും ഉത്തരവാദിത്തമാണന്നും ദുബായ് ഡയറക്ടര്‍ ജനറല്‍ ഓഫ് കമ്യൂണിറ്റി ഡെവലപ്പ്മന്റ് അതോറിറ്റി ഖാലിദ് അല്‍ ഖംദ പറഞ്ഞു.