ലൂസിയര്‍ പറയുന്നു, ഇനി പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കില്ല
ഒരിക്കലും പ്രചാവകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് പ്രമുഖ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്‌ദോയുടെ പുതിയ കാര്‍ട്ടൂണിസ്റ്റ് റൊണാള്‍ഡ് ലൂസിയര്‍. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ താല്‍പര്യമില്ലെന്നാണ് 'ലസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൂസിയര്‍ പറഞ്ഞത്. പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചാര്‍ലി ഹെബ്‌ദോ ഓഫീസില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
ചാര്‍ലി ഹെബ്‌ദോയുടെ മുഖചിത്രം തയ്യാറാക്കുന്ന വ്യക്തിയാണ് ചാര്‍ലി ഹെബ്‌ദോ. തീവ്രവാദ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതോടെ തുടര്‍ന്നുള്ള ലക്കത്തില്‍ 'ഞാന്‍ ഷാര്‍ലെ' എന്ന പേരില്‍ വിലപിക്കുന്ന പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആണ് ലസ് നല്‍കിയത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു'വെന്ന് എന്ന തലക്കെട്ടോടെയാണ് മാസിക ഇറങ്ങിയത്. തീവ്രവാദ ആക്രമണത്തിനു ശേഷം ചാര്‍ലി ഹെബ്‌ദോയുടെ പ്രചാരണത്തില്‍ വന്‍ വര്‍ദ്ധനയാണ് സംഭവിച്ചത്.