ബ്രസീലിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി എഡ്വാര്‍ഡോ കാംപോസ് വിമാനാപകടത്തില്‍ മരിച്ചു

വ്യാഴം, 14 ഓഗസ്റ്റ് 2014 (09:19 IST)
ബ്രസീലിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി എഡ്വാര്‍ഡോ കാംപോസ് വിമാനാപകടത്തില്‍ മരിച്ചു. കാംപോസ് സഞ്ചരിച്ച ചെറുവിമാനം സാവോപോളോയിലെ സാന്റോസില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ കാംപോസ് അടക്കം 10 പേര്‍ ഉണ്ടായിരുന്നു. 
 
തലസ്ഥാനമായ റിയോ ഡി ജനീറോ ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് ഗുവാരുജയിലേക്ക് പോകുകയായിരുന്നു വിമാനം. മോശം കാലാവസ്ഥ കാരണം വിമാനത്തിന് ഗുവാരുജയില്‍ ഇറങ്ങാനായില്ല. പിന്നീട് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നുവെന്ന് എയര്‍ഫോഴ്സ്  അധികൃതര്‍ പറഞ്ഞു.
 
ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് 49കാരനായ എഡ്വാര്‍ഡ് കാംപോസ്. പെര്‍ലാമ്പുകോ സംസ്ഥാനത്തിന്റെ മുന്‍ ഗവര്‍ണറായിരുന്ന കാംപോസ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ 10 ശതമാനം ജനപിന്തുണ നേടിയിരുന്നു. 

വെബ്ദുനിയ വായിക്കുക