ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍
വെള്ളി, 3 ജൂണ്‍ 2016 (15:32 IST)
ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിവിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം മുഹമ്മദ് അലിയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല. 74കാരനായ അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയായ ഇതിഹാസതാരം രണ്ടു വര്‍ഷങ്ങളായി അണുബാധയും ന്യൂമോണിയയും മൂലം വിഷമിക്കുകയാണ്. നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനാണ് 74കാരനായ അലി. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തുകയായിരുന്നു.