നൈജീരിയയില്‍ ബോക്കോഹറാം ആക്രമണം; 117 പേര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (09:06 IST)
വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി പട്ടണത്തില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 117 ആയി. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മൈദുഗുരിയിലെ അജിലാരിയിലാണ് ചാവേര്‍ ഭടന്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നത്. ബോംബ് ആക്രമണത്തില്‍ നിരവധി  വാഹനങ്ങളും കെട്ടിടങ്ങളും നശിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാര്‍ മരിച്ചതായും റിപ്പോര്‍ട്ട്. മറ്റൊരു കേന്ദ്രത്തിനു നേര്‍ക്ക് ചില തീവ്രവാദികള്‍ ബോംബെറിയുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.