കനത്ത ഏറ്റുമുട്ടല്‍: മുന്നൂറിലധികം ബോക്കോ ഹറാം ഭീകരര്‍ കൊല്ലപ്പെട്ടു
വ്യാഴം, 19 ഫെബ്രുവരി 2015 (08:11 IST)
നൈജീരിയൻ സൈന്യം മുന്നൂറിലധികം ബോക്കോ ഹറാം ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ 2 സൈനികർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ആയുധങ്ങളും യുദ്ധസാമഗ്രികളും സൈന്യം പിടിച്ചെടുത്തു. സൈന്യം കൂടുതല്‍ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്.
ബോക്കോ ഹറാം ഭീകരരുടെ നിയന്ത്രണത്തിലുള്ള പതിനൊന്ന് നഗരങ്ങൾ തിരിച്ചുപിടിക്കാൻ സൈന്യം ആക്രമണം തുടരുകയാണ്. ഛാഡ് നദീ തീരത്തുള്ള മോൻഗുനോ പട്ടണം തിരിച്ചുപിടിച്ചതായി സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, അടുത്ത മാസം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ബോക്കോ ഹറാം വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി. 2009 മുതൽ ബോക്കോ ഹറാം തുടരുന്ന ആക്രമണങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.