തമോഗര്‍ത്തങ്ങള്‍ കൂടുന്നു, പ്രപഞ്ചം നാശത്തിന്റെ പാതയില്‍

തിങ്കള്‍, 6 ജൂലൈ 2015 (11:58 IST)
പ്രപഞ്ചത്തിന്റെ നാശം നാം കരുതിയതിലും വേഗത്തിലായേക്കുമെന്ന് പഠനം. അതായത് പ്രപഞ്ചത്തിന്റെ നാശത്തിന് കാരണമായേക്കുമെന്ന് കരുതപ്പെടുന്ന തമോഗര്‍ത്തങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുള്ള ഗാലക്സികള്‍ക്ക് സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയൈരിക്കുന്ന അഞ്ച് തമോഗര്‍ത്തങ്ങള്‍ ഏറ്റവും അപകടകരമാണെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.  ബ്രിട്ടീഷ് ആസ്‌ട്രോണമേർസാണ് ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ വെളിപ്പെടുത്തിയ ഈ ഗവേഷണത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

ഇത്തരത്തില്‍ ഭീകരമായ തമോഗര്‍ത്തങ്ങള്‍ മില്യണ്‍ കണക്കിന് പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്നതായും ഗവേഷകര്‍ ഭയക്കുന്നു. ഈ ബ്ലാക്ക്‌ഹോളുകൾ ശക്തമായ പ്ലഗ്‌ഹോളുകളാണെന്നും അവയ്ക്ക് അവയുടെ പാതിയിലൂടെ വരുന്ന എന്തിനെയും വലിച്ചെടുക്കാൻ ശക്തിയുണ്ടെന്നുമാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അഞ്ച് സമീപ തമോഗര്‍ത്തങ്ങളില്‍ ഒന്ന് സൌരയുഥത്തിന് ഭീഷണി ഉയര്‍ത്തി സമീപത്തേക്ക് വരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ശക്തമായ ആകർഷണബലം മൂലം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ പോലും വ്യതിയാനമുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. തൽഫലമായി ഭൂമിയിലെ ചൂട് പതിനായിരക്കണക്കിന് ഇരട്ടിയാകാനോ ഭൂമി അതിശൈത്യത്തിലേക്ക് കൂപ്പുകുത്താനോ ഉള്ള സാധ്യതയേറെയാണ്. അതായത് സമ്പൂര്‍ണ നാശത്തിന്റെ സൂചനയാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ശക്തമായ ഗുരുത്വാകര്‍ഷണമുള്ള ബഹിരാകാശ വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍. ഗുരുത്വാകര്‍ഷണം മൂലം പ്രകാശം പോലും ഇവയില്‍ നിന്ന് പുറത്ത് വരാറില്ല. അതീവ ശക്തിയേറിയ എക്സ് റേ, ഗാമാ കിരണങ്ങള്‍ മാത്രമേ ഇവയില്‍ നിന്ന് പുറത്തുവരാറുള്ളു. അതിനാല്‍ ഇവയെ നിരീക്ഷിച്ചാണ് തമോഗര്‍ത്തങ്ങളുടെ സാമിപ്യം ഗവേഷകര്‍ തിരിച്ചറിയുന്നത്. ഓരോ ഗാലക്സിയിലും ഒരു തമോ ഗര്‍ത്തമെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇതിലും അധികമാണ് ഉള്ളതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. കൂടതെ തമോഗര്‍ത്തങ്ങള്‍ പുതിയതായി രൂപം കൊള്ളുകയും ചെയ്യുന്നുണ്ട്.

ഗവേഷകര്‍ക്ക് ഇന്നും പിടിതരാത്ത സമസ്യയാണ് തമോഗര്‍ത്തങ്ങള്‍. തമോഗര്‍ത്തങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് ഗവേഷകര്‍ ഇനിയും വ്യക്തമായി വിശദീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക