മദ്യലഹരിയില്‍ നഗ്നയാകാന്‍ ശ്രമിച്ച രാജകുമാരിക്ക് പിഴ
ശനി, 28 ജൂണ്‍ 2014 (13:01 IST)
മദ്യലഹരിയില്‍ തനിക്ക് സര്‍വ്വവും ഭാരമായി തോന്നിയതോടെ ശരീരത്ത് കിടക്കുന്ന അല്‍പ്പ വസ്ത്രവും ജർമ്മൻ രാജകുമാരി തിയോഡോറ സയിൻ വിറ്റ്ജൻസ്റ്റെന് നടു റോഡില്‍വെച്ച് ഉരിഞ്ഞെറിഞ്ഞു. മദ്യം തലയ്ക്കു പിടിച്ചതോടെ വംശീയാദിക്ഷേപവും രാജകുമാരി നടത്തി.
ഒക്ടോബർ ഫെസ്റ്റ് പാർട്ടിക്കിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പാർട്ടിയിൽ കൂട്ടുകാർക്കൊപ്പം കുടിച്ചുകൂത്താടിയ അവർ രാത്രിയിൽ റോഡിലേക്കിറങ്ങി. പിന്നെയായിരുന്നു പ്രകടനങ്ങൾ. ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാരമായി തോന്നിയതോടെ അവ ഉരിഞ്ഞെറിയാൻ തന്നെ തീരുമാനിച്ചു. വസ്ത്രങ്ങളിൽ ചിലത് ഉരിഞ്ഞെറിയവെ കൂട്ടത്തില്‍ ബോധമുണ്ടായിരുന്നവർ തടഞ്ഞു. അതിനാൽ പിറന്നപടിയായില്ല.
വസ്ത്രങ്ങള്‍ ഉരിയാന്‍ ആരും സമ്മതിക്കാതിരുന്നതിനാല്‍ സമീപത്തെ വേലിയിൽ പിടിച്ചുകയറാനായി അടുത്ത ശ്രമം. തുടര്‍ന്ന് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രാജകുമാരിയുടെ വേലിയിൽ കയറ്റം തടഞ്ഞു. അതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയായി പരാക്രമണം. സഹികെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സംഭവം പൊലീസിനെ അറിയിച്ചു. എത്തിച്ചേര്‍ന്ന പൊലീസിന് മേല്‍ ചീത്തവിളിയും വംശീയാധിക്ഷേപവുമായി രാജകുമാരി കസര്‍ത്ത് തുടര്‍ന്നു.
അതോടെ വിലങ്ങിട്ട് ബലംപ്രയോഗിച്ചാണ് പൊലീസ് ഇവരെ കാറിൽ കയറ്റിയത്. പിറ്റേന്ന് കെട്ടിറങ്ങിയപ്പോഴാണ് തിയോഡോറ നോർമലായത്. പൊലീസിനെ ആക്രമിച്ചു, വംശീയാധിക്ഷേപം നടത്തി സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് തിയോഡോറയ്ക്കെതിരെ ചുമത്തിയത്. കോടതി തിയോഡോറകുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ആയിരം പൗണ്ട് പിഴചുമത്തുകയുമായിരുന്നു.