അതേസമയം, ഹിലരിയെ പിന്തുണച്ച ബേണി സാൻഡേഴ്സിനെതിരെ രൂക്ഷ വിമർശവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വക്രബുദ്ധിക്കാരിയായ ഹിലരിക്കുള്ള സാൻഡേഴ്സിന്‍റെ പിന്തുണ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരക്കാർ യു.എസ് ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോൾഡ്മാൻ സാചസിനെ പിന്തുണക്കുന്നത് പോലെയെന്ന് ട്രംപ് പരിഹസിച്ചു.