ബക്കാമിന്റെ മകന് ഒറ്റദിവസത്തെ മോഡലിങ്ങിനു പ്രതിഫലം 45,000 പൌണ്ട്
ഇംഗ്ലീഷ് സൂപ്പര്‍ ഫുട്ബോളര് ഡേവിഡ് ബക്കാമിന്റെ പന്ത്രണ്ടു വയസ്സുള്ള മകന് റോമിയോയ്ക്ക് ഒരു ദിവസത്തെ മോഡലിംഗിന് ലഭിച്ച പ്രതിഫലം കേട്ടാല്‍ ആരും ഞെട്ടും 45,000 പൌണ്ട് അതായത് ഏകദേശം 44 ലക്ഷം രൂപ!.
ആഡംബര ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ബര്‍ബെറിയുടെ പരസ്യത്തിനാണു റോമിയോയ്ക്കു ഈ ഭീമന് തുക പ്രതിഫലമായി ലഭിച്ചത്.എട്ടുമണിക്കൂറ് പരസ്യ ചിത്രീകരണത്തിനായി മാറ്റിവച്ചതിനാണ് ഈ പ്രതിഫലം. അതായത് ഒരു മിനിറ്റിനു 93.75 പൌണ്ട് വീതം. ഡേവിഡ് ബക്കാമിന്റെയും വിക്ടോറിയ ബക്കാമിന്റെയും മകനാണു റോമിയോ.