തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ ഇരുപത്തിമൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപമുള്ള ഗാസിപ്പൂരിലെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. സംഭവത്തിൽ അന്‍പതിലേറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരവധി പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടസമയത്ത് നൂറോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.