ബംഗ്ലാദേശ് ബ്ലോഗറുടെ കൊലപാതകം, ഫോട്ടോ ജേർണലിസ്റ്റ് അറസ്റ്റില്‍

ചൊവ്വ, 9 ജൂണ്‍ 2015 (14:29 IST)
ബംഗ്ലാദേശ് ബ്ലോഗറും എഴുത്തുകാരനുമായിരുന്ന ആനന്ദ ബിജോയ് ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു ഫോട്ടോ ജേർണലിസ്റ്റിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. സിൽഹെറ്റിലെ ദേശിയ-പ്രാദേശിക വർത്തമാനപത്രങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്ന ഇദ്രിസ് അലി എന്നയാളാണ് അറസ്റ്റിലായത്. ബംഗ്ലാദേശിന്‍റെ വടക്കു കിഴക്കൻ നഗരമായ സിൽഹെറ്റിൽ വച്ചാണ് ഇയാള്‍ പിടിയിലായത്.

ഇയാളെ ചോദ്യം ചെയ്യലിനായി ഇയാളെ ഏഴു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ പോലീസിനു കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല മതതീവ്രവാദികൾ നടത്തിയ കൊലപാതക പരമ്പരയിലെ മൂന്നാമത്തെ ഇരയായിരുന്നു ആനന്ദ ബിജോയ് ദാസ്. സില്‍ഹെറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദാസ് (33) ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് കൊലചെയ്യപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ നാലുപേരടങ്ങുന്ന സംഘം വടിവാളുപയോഗിച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക