ടോണി ആബട്ട് ഇന്ത്യയിലെത്തി

വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (12:21 IST)
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയിലെത്തി. ഇന്നു രാവിലെ മുംബൈ വിമാനമിറങ്ങിയ ആബട്ട് വ്യവാസയികളുമായും തെരഞ്ഞെടുക്കപ്പെട്ട കമ്പനി സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും. വാണിജ്യ, നയതന്ത്ര രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്‍്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായും ആബട്ട് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി സൈനികേതര ആണവകരാറിലും ഓസ്ട്രേലിയ ഒപ്പുവെച്ചേക്കും.

ഇന്ത്യക്ക് യുറേനിയം നല്‍കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍്റില്‍ ടോണി ആബട്ട് പറഞ്ഞിരുന്നു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് ഇന്ത്യക്ക് യുറേനിയം നല്‍കാന്‍ ഓസ്ട്രേലിയ തയ്യറായിരുന്നില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക