എ ടി എമ്മിൽ നിന്നും പണം മാത്രമല്ല കുടിവെള്ളവും ലഭിക്കും. കുപ്പിയുമായി ചെന്നാൽ ഇനിമുതൽ ശുദ്ധമായ കുടിവെള്ളവും കിട്ടും. ഇതിനായി കുടിവെള്ള കാർഡ് എ ടി എമ്മിൽ സ്വൈപ്പ് ചെയ്താൽ മാത്രം മതി. ഡാനിഷ് മോട്ടോർ പമ്പ് നിർമാണ കമ്പനിയായ ഗ്രണ്ട്ഫോസ് പമ്പ്സാണ് ജലവിതരണ രംഗത്ത് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ആവശ്യമായ സമയത്ത് ആവശ്യത്തിനുള്ള വെള്ളം പൈപ്പുകളിലൂടെ വിതരണം ചെയ്താൽ അമിത മർദം മൂലമുള്ള ചോർച്ച തടയാനാകും. പൊതു ജലവിതരണ ശൃംഖലകളിലും വ്യവസായ സ്ഥാപനങ്ങളിലും ജല ഉപയോഗം കാര്യക്ഷമമാക്കാൻ ഗ്രണ്ട്ഫോസ് റിമോട്ട് മാനേജ്മെന്റ് പമ്പുകൾക്കു സാധിക്കും. ഉയർന്ന ശേഷിയുള്ള കൂറ്റൻ പമ്പിനു പകരം ശേഷി കുറഞ്ഞ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുകയാണു ചെയ്യുന്നത്. ഇതുവഴി ജല നഷ്ടവും വൈദ്യുതി ഉപയോഗവും കുറയും. 100 ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്.