അന്യഗ്രഹ ജീവികളെ 30 വര്‍ഷത്തിനുള്ളില്‍ കണ്ടെത്തും

ബുധന്‍, 8 ഏപ്രില്‍ 2015 (16:44 IST)
അന്യഗ്രഹ ജീവനെ 20 അല്ലെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുമെന്ന് നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഭൂമിക്ക് പുറത്തുള്ള ജീവിക്കാവുന്ന ലോകങ്ങളെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള ഒരു യോഗത്തില്‍ നാസാ ചീഫ് സയന്റിസ്റ്റ് എലന്‍ സ്റ്റോഫനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിക്കുന്നതിന്റെ തൊട്ടടുത്താണ് മനുഷ്യവംശമെന്നാണ് ഇവര്‍ പറയുന്നത്. 20 അല്ലെങ്കില്‍ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍  അന്യഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നും എവിടെ തിരയണമെന്നും എങ്ങനെ തിരയണണെന്നും ഇപ്പോള്‍ തങ്ങള്‍ക്കറിയാമെന്ന് ഈ ഗവേഷക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ശാസ്ത്ര കല്‍പ്പിത സിനിമകളിലും നോവലുകളിലും പറയുന്ന ചെറിയ പച്ച മനുഷ്യരെക്കുറിച്ചല്ല തങ്ങള്‍ പറയുന്നതെന്നും ചെറിയ മൈക്രോബുകളെക്കുറിച്ചാണ് പറയുന്നതെന്നും ഈ ഗവേഷക പറയുന്നു. ഏതെങ്കിലും ഒരു ഗ്രഹത്തില്‍ ഭൂമിയിലേതുപോലെ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന മനുഷ്യന്റെ പ്രതീക്ഷകള്‍ക്കും അത് കണ്ടെത്താനുള്ള ശ്രമത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും വ്യക്തമാകുന്ന സൂചനകള്‍ നല്‍കാന്‍ ശാസ്ത്ര ലോകത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക