അല്‍ ഖ്വായ്ദയുടെ രണ്ട് നേതാക്കള്‍ ബംഗ്ലാദേശില്‍ പിടിയിലായി
ഭീകരസംഘടനയായ അല്‍ ഖ്വായ്ദയുടെ രണ്ട് നേതാക്കള്‍ ബംഗ്ലാദേശില്‍ പിടിയിലായി. സംഘടനയുടെ ബംഗ്ലാദേശിന്റെ ചുമതലയുള്ള മൗലാന മൈനുള്‍ ഇസ്ലാമും അയാളുടെ ഉപദേശകന് മൗലാന സഫര്‍ അമിനുമാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്ത് ഭീകരരെയും പോലീസ് അറസ്റ്റു ചെയ്തു.
ഇസ്ലാം ഹര്‍ക്കത്ത് ഉല് ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയുടെ നേതാവായിരുന്നു മൗലാന മൈനുള്‍. പിന്നീട് സംഘടന അല്‍ ഖെയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്കോണ്ടിനെന്റ് എന്ന അല്‍ ഖെയ്ദയുടെ പോഷകസംഘടനയുമായി ലയിച്ചപ്പോളാണ് സംഘടനയുടെ നേതാവായത്.