തിരുവനന്തപുരം - ദുബായ് എമിറേറ്റ്സ് വിമാനത്തിനു തീപിടിച്ചു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ, തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

ബുധന്‍, 3 ഓഗസ്റ്റ് 2016 (15:11 IST)
ദുബായ് - തിരുവനന്തപുരം എമിറേറ്റ്സിന് തീപിടിച്ചു. ദുബായിൽ ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനത്തിന് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആളപായമില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്താവളത്തിൽ നിന്നുമുള്ള വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് അപകടം സംഭവിച്ചത് എമിറേറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാം ടെർമിനലിലാണ് വിമാനം ഉള്ളത്.
 
വിമാനത്തിന് തീ പിടിച്ചത് കണ്ടയുടൻ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. ഇതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയത്. തീ അണക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണ്. ലാൻഡിങ്ങിനിടെ ടയർ പൊട്ടിയാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ആളപായമില്ലെന്ന് ഉറപ്പ് വരുത്തുമ്പോളും അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക