എയ്ഡ്സ് ബാധിച്ച് യുവാവ് മരിച്ചു; നാൽപ്പത് കാമുകിമാര്‍ രോഗഭീതിയില്‍

ശനി, 25 ഒക്‌ടോബര്‍ 2014 (13:59 IST)
കാമുകന്‍ മരിച്ചതിന്റെ സങ്കടത്തില്‍ കഴിഞ്ഞിരുന്ന യുവതികള്‍ക്ക് ഞെട്ടലായി ഒടുവില്‍ ആ വാര്‍ത്തയും എത്തി. ഇത്രനാള്‍ കൂടെ കഴിഞ്ഞ കാമുകന്‍ മരിച്ചത് എയ്ഡ്സ് മൂലമാണെന്ന്, ഈ വാര്‍ത്തയറിഞ്ഞത് തരിച്ചിരുന്നത് ഒന്നും രണ്ടും കാമുകിമാരല്ല നാൽപ്പതോളം കാമുകിമാരാണ്.

കിഴക്കൻ റുമേനിയക്കാരനായ ഡാനിയേൽ ഡെക്യൂ എന്ന ഇരുപത്തിനാലുകാരന്‍ മരിച്ചിട്ട് കുറെ നാളുകളായി. നിരവധി യുവതികളുമായി ചേര്‍ന്ന് അടിപൊളി ജീവിതം നയിച്ചുവരികയായിരുന്നു ഡാനിയേൽ പെട്ടെന്ന് മരിച്ചതാണ് സംശയത്തിന് കാരണമായത്. ഡാനിയേലിന്റെ മരണകാരണം അന്വേഷിക്കവെ യുവാവിനെ ചികിത്സിച്ചിരുന്ന പ്രദേശത്തെ ഒരു ഡോക്ടറാണ് രോഗവിവരം ആദ്യം പുറത്തുവിട്ടത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തത്രേ. തന്റെ മകളുമായി ഡാനിയേലിന് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഡോക്ടർ രോഗവിവരം പുറത്തുവിട്ടത്. ഈ വാര്‍ത്ത പരന്നതോടെ കാമുകിമാരെല്ലാം എയ്ഡ്സ് ഉണ്ടോയെന്ന ടെസ്‌റ്റ് നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്.

തന്റെ മകനെതിരെ മോശമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് കാട്ടി ഡാനിയേലിന്റെ അമ്മ ഡോക്ടർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നാൽ താൻ ഇതിൽ ഭയക്കുന്നില്ലെന്നും ഡാനിയേലിന്റെ മരണത്തിനുമുമ്പുതന്നെ അയാളുടെ ചില പെൺസുഹൃത്തുക്കൾക്ക് ഇക്കാര്യമറിയാമായിരുന്നുന്നെന്നും ഡോക്ടർ പറയുന്നുണ്ട്. ഇതിൽ രണ്ടുപേർ രോഗബാധിതരാണത്രേ. വാര്‍ത്തകള്‍ പരന്നതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക