രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ഫുട്‌ബോള്‍ താരം സാക്കി അന്‍വാരിയാണ് മരിച്ചത്. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് സി 17വിമാനത്തില്‍ നിന്നാണ് താരം താഴേക്ക് വീണത്. സാക്കിയുടെ മരണം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് സ്ഥിരീകരിച്ചു.